പുതുവത്സരാഘോഷം; കൊച്ചിയിൽ കനത്ത നിയന്ത്രണങ്ങൾ

പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി നടത്തിവരുന്ന കൊച്ചിൻ കാർണിവൽ ഇത്തവണയും നടത്തുന്നുണ്ടെങ്കിലും ഓഖി ദുരന്തത്തിൽ അനുശോചിച്ച് മാറ്റങ്ങളോടെയാണ് ഇത്തവണത്തെ കാർണിവൽ.
ഇത്തവണത്തെ പപ്പാഞ്ഞി കത്തിക്കൽ ഫോർട്ട്‌കൊച്ചി ബീച്ച് പരിസരത്ത് നിന്നും പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഒപ്പം ഓഖി ദുരന്തത്തിൽ അനുശോചിച്ച് ചിരി മാഞ്ഞ പപ്പാഞ്ഞിയെ ആകും കത്തിക്കുക.
ആഘോഷങ്ങൾ അതിര് വിടാതിരിക്കാൻ പോലീസിന്റെ കനത്ത കാവലും കൊച്ചി കാർണിവലിന് ഉണ്ടാകും.രാവിലെ 9 മുതൽ ഫോർട്ട് കൊച്ചിയിലേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. വൈകീട്ട് നാലിന് ശേഷം സ്വകാര്യ വാഹനങ്ങൾക്ക് വെളി ഗ്രൗണ്ടിനപ്പുറത്തേക്ക് പ്രവേശനമുണ്ടാകില്ല. ഏഴ് മണിക്ക് ശേഷം ബിവേറജ് ഔട്ട്‌ലെറ്റുകളും 9 മണിക്ക് ശേഷം ബിയർവൈൻ പാർലറടക്കമുള്ള ബാറുകളും പ്രവർത്തിക്കാൻ അനുവദിക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here