ഗുജറാത്തില്‍ വീണ്ടും അധികാര തര്‍ക്കം

നിതിന്‍ പട്ടേലിന്റെ അധികാര തര്‍ക്കത്തിന് ശേഷം ഗുജറാത്തില്‍ വീണ്ടും ഭിന്നത സൃഷ്ടിച്ച് അടുത്ത മന്ത്രി രംഗത്ത്. ഇത്തവണ ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത് മത്സ്യവകുപ്പ് സഹമന്ത്രി പര്‍ഷോത്തം സോളങ്കി. ഇതിന് മുന്‍പ് പല തവണ ഇതേ വകുപ്പ് ലഭിച്ചിട്ടുള്ള സോളങ്കിയുടെ പേരില്‍ കോടികളുടെ അഴിമതി ഉള്ളതായി കേസുകളുണ്ട്. മത്സ്യതൊഴിലാളി കുംഭകോണത്തില്‍ ആരോപണവിധേയനാണ് സോളങ്കി. അത് പരിഗണിക്കാതെയാണ് സോളങ്കിയെ വീണ്ടും മന്ത്രിയാക്കിയത്. എന്നാല്‍ തനിക്ക് അര്‍ഹതപ്പെട്ട അധികാര പദവി ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ പരാതി. ചെറിയ പദവിയാണ് തനിക്ക് ലഭിച്ചതെന്നും ഒപ്പം ക്യാബിനറ്റ് റാങ്ക് തന്നില്ലെന്നതുമാണ് സോളാങ്കിയുടെ പ്രധാന പ്രശ്‌നം. കോലി സമുദായത്തില്‍ നിന്നുള്ള മന്ത്രിയാണ് സോളങ്കി. അര്‍ഹതപ്പെട്ട അംഗീകാരം നല്‍കാത്തത് കോലി സമുദായത്തോട് കാണിക്കുന്ന അനാദരവാണെന്നും സോളങ്കി പറഞ്ഞു. കോലി സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാരില്‍ നല്‍കണം. ഇപ്പോഴത്തെ നിലയില്‍ സന്തോഷം നല്‍കുന്നില്ലെന്നും സോളങ്കി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here