നടന്‍ ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ച സണ്ണിയുടെ മകനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി

സ്ഥലതര്‍ക്കത്തെ ചൊല്ലി നടന്‍ ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ച കമ്പിത്തറ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യു ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. ജനുവരി ഒന്നിന് ഇരവീഴ പൂചിറ ജലാശയത്തിലാണ് മരിച്ചതായി കണ്ടെത്തിയത്. മുങ്ങി മരണമാണെന്ന് കരുതുമ്പോഴും മൃതദേഹത്തില്‍ കണ്ട പോറലുകളും മൂക്കില്‍ കണ്ട ചോരയും ദുരൂഹത പടര്‍ത്തുന്നതായി കുടുംബാഗങ്ങള്‍ ആരോപിച്ചു. നടന്‍ ബാബുരാജിനെതിരേയും ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഈ വിഷയനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന പ്രതികരണവുമായി നടന്‍ ബാബുരാജ് ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here