മഹാരാഷ്ട്ര കലാപത്തില്‍ ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

അക്ഷയ് ബികാന്ത്, ആനന്ദ് ദോത്ത് എന്നിവരുടെ പരാതിയില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കെതിരെ പോലീസ് കേസ് എടുത്തു. പ്രകോപനപരമായ പ്രസംഗത്തിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെതിരെയും പൂണെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രസംഗങ്ങള്‍ പരിശോധിച്ച് പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നേരത്തേ,മുംബൈയിലെ പൊതുപരിപാടികളില്‍ നിന്ന് മേവാനിയെ വിലക്കിയിരുന്നു. മുംബൈയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ജിഗ്നേഷ് മേവാനി ഇന്ന് വരാനിരിക്കെയാണ് മേവാനിയെ പരിപാടിയില്‍ നിന്ന് വിലക്കിയത്. ബീമാ കൊറേഗാവ് കലാപത്തെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സമ്മേളനത്തില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News