വിശ്രമമില്ലാതെ ജോലി ചെയ്ത ഡോക്ടര്‍ രോഗിക്ക് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു

വിശ്രമമില്ലാതെ തുടര്‍ച്ചയായി മണിക്കൂറുകള്‍ ജോലി ചെയ്ത ഡോക്ടര്‍ രോഗിക്ക് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു. ചൈനയിലാണ് സംഭവം. സാവോ ബിയാക്സിയാങ് എന്ന വനിതാ ഡോക്ടറാണ് മരിച്ചത്. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായിരുന്നു മരിച്ച ഡോക്ടര്‍. ജോലിയോട് അമിതമായി ആത്മാര്‍ത്ഥത കാണിക്കുന്ന ഈ ഡോക്ടര്‍ വിശ്രമമില്ലാതെ പണിയെടുത്തത് 18മണിക്കൂറാണ്.
43വയസ്സായിരുന്നു. വിശ്രമമില്ലാതെ ജോലിചെയ്തതിനെ തുടര്‍ന്ന് സെറിബ്രല്‍ ഹെമറേജ് വന്നാണ് ഇവര്‍ മരിച്ചത്. ചികിത്സിച്ച് കൊണ്ടിരിക്കെയാണ് രോഗിക്ക് മുന്നിലേക്ക് ഇവര്‍ കുഴഞ്ഞ് വീണത്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചൈനയിലെ ഷാങ്‌സിയില്‍ യുസി ജില്ലാ ആശുപത്രിയിലെ ശ്വസന സംബന്ധ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ് ആയിരുന്നു സാവോ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here