ജയലളിതയുടെ പേരില്‍ പുതിയ ചാനലും പത്രവും വരുന്നു

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പുതിയ പത്രവും ചാനലും തുടങ്ങുന്നു. എഐഎഡിഎംകെയുടെതാണ് ഈ തീരുമാനം. നമതു അമ്മ എന്നാണ് പത്രത്തിന്റെ പേര്. ടി.വി ചാനലിന്റെ പേര് എന്തായിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പല പദ്ധതികളും ജനങ്ങളിലേക്കെത്തിക്കുക, പാര്‍ട്ടി എതിരാളികള്‍ക്ക് മറുപടി നല്‍കുക എന്നതാണ് പത്രത്തിന്റേയും ടിവിയുടേയും ലക്ഷ്യം എന്നാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിന്റെ ജന്മദിനമായ ജനുവരി 17 നോ അല്ലെങ്കില്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നോ നമതു അമ്മ പത്രം’ പുറത്തിറക്കാനാണ് തീരുമാനം. ജയ ടി.വിയും നമതു എം.ജി.ആറുമാണ് പാര്‍ട്ടിയുടെ ചാനലുകളായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ചാനലിന്റെ നടത്തിപ്പ് ഇപ്പോള്‍ ശശികലയുടെ ബന്ധുക്കളുടെ കൈവശമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here