Advertisement

ശ്രീലങ്കൻ നാവികസേന 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി

January 4, 2018
Google News 0 minutes Read
srilankan navy captured indian fishermen

ശ്രീലങ്കൻ നാവികസേന 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്. ഡെൽഫറ്റ് ദ്വീപിനു സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശികളെ വ്യാഴാഴ്ച പുലർച്ചെയാണ് പിടികൂടിയത്. അറസ്റ്റിന് പുറമേ ഇവരുടെ രണ്ടു ബോട്ടുകളും സേന പിടിച്ചെടുത്തു.

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഡിസംബർ 31ന് 13 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here