സരിതാ നായരുടെ തടവ് ശിക്ഷ മരവിപ്പിച്ചു

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെ 3 വർഷം തടവുശിക്ഷ ഹൈക്കോടതി തൽക്കാലത്തേക്ക് മരവിപ്പിച്ചു. 40 ലക്ഷം പിഴത്തുകയിൽ 10 ലക്ഷം രണ്ട് മാസത്തിനകം അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത സമർമിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സരിത 1.74 കോടി തട്ടിയെടുത്തു എന്നാരോപിച്ച് റാന്നി സ്വദേശി ഇകെ ബാബുരാജിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് സരിതയെ രണ്ടാം പ്രതിയാക്കി കേസെടുത്തിരുന്നു .പത്തനം തിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് സരിതക്ക് 3 വർഷം തടവും 45 ലക്ഷം പിഴയും വിധിച്ചത്. ടീം സോളാർ കമ്പനിയുടെ ചെയർമാൻ പദവിയും മകന് ഡയറക്ടർ പദവിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു കേസ്. സെഷൻസ് കോടതി സരിതയുടെ അപ്പീൽ തള്ളുകയും പിഴ 40 ലക്ഷമായി കുറക്കുകയും ചെയ്തു. ഇതിൽ 10 ലക്ഷം നേരത്തെ കെട്ടി വെച്ചിരുന്നു .വി ചാരണക്കോടതി കേസ് വേണ്ട വിധം
പരിശോധിക്കാതെയാണ് ശിക്ഷ വിധിച്ചതെന്നാണ് ഹൈക്കോടതിയിലെ ഹർജിയിൽ സരിതയുടെ ആരോപണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here