കുല്‍ഭൂഷന്‍ പാക്കിസ്ഥാന് നന്ദി പറയുന്ന വീഡിയോ പുറത്ത്

കുല്‍ഭൂഷണ്‍ യാദവ് പാക്കിസ്ഥാന് നന്ദി പറയുന്ന വീഡിയോ പാക്കിസ്ഥാന്‍ പുറത്ത് വിട്ടു. പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെതായി പുറത്ത് വിടുന്ന രണ്ടാമത്തെ വീഡിയോയാണിത്. ഇന്നാണ് വീഡിയോ പുറത്ത് വിട്ടത്. ഭാര്യയേയും അമ്മയേയും കാണാന്‍ അനുവദിച്ചതിന് കുല്‍ഭൂഷണ്‍ പാക്കിസ്ഥാനോട് നന്ദി പറയുന്ന വീഡിയോയാണിത്. തന്റെ ആരോഗ്യത്തില്‍ ഭാര്യയും അമ്മയും തൃപ്തരാണെന്നും തന്നെ പാക്കിസ്ഥാന്‍ ഉപദ്രവിക്കുന്നില്ലെന്നും ജാദവ് വീഡിയോയില്‍ പറയുന്നു. അമ്മയെയും ഭാര്യയെയും തന്റെ മുന്നിൽ വച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ വഴക്കു പറഞ്ഞെന്നു കുല്‍ഭൂഷണ്‍ ജാദവ് ആരോപിക്കുന്നുണ്ട്. താൻ ഇപ്പോഴും ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥൻ ആണെന്നും ജാദവ് പറയുന്നു.
എന്നാല്‍ ജാദവിനെ ജയിലില്‍ സന്ദര്‍ശിച്ച മാതാവ് മകന്‍ തികച്ചും വ്യത്യസ്തമായാണ് പ്രതികരിച്ചതെന്ന് വെളിപ്പെടുത്തിയതെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here