തോമസ് ചാണ്ടിയ്ക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍. കോട്ടയം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.നിലം നികത്തി റോഡ് പണിത കേസ് എടുക്കണമെന്ന ശുപാര്‍ശയാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്.
കോട്ടയം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടാണിത്. ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതത് പാടം നികത്തിയാണെന്നാണ് ത്വരിതാന്വേഷണത്തിലുമുള്ളത്. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് എസ്‍പി ശുപാര്‍ശ ചെയ്യുന്നു. വിജിലന്‍സ് മേധാവികൂടിയായ ലോക്നാഥ് ബെഹ്റ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here