സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയാൻ ഹെൽപ്‌ലൈൻ നമ്പർ അവതരിപ്പിച്ച് ഡബ്ലിയുഐഎഫ്

സിനിമയ്ക്കുള്ളിലെ ലൈംഗിക ചൂഷണങ്ങൾക്ക് തടയിടാൻ ഹെൽപ്‌ലൈൻ നമ്പർ അവതരിപ്പിച്ച് ഹോളിവുഡ് വനിത ചലച്ചിത്ര പ്രവർത്തകർക്കായുള്ള സംഘടന വിമൻ ഇൻ ഫിലിം (ഡബ്ലിയുഐഎഫ്).
ലൈംഗിക ചൂഷണത്തിനിരയായവരെ മെന്റൽ കൗൺസിലിങ്ങിന് വിധേയരാക്കുക, സംഭവത്തെ നിയമപരമായി നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് ഇതിന്റെ സേവനങ്ങൾ. സ്ത്രീ പുരുഷ ഭേതമന്യേ ആർക്ക് വേണമെങ്കിലും 323-545-033 എന്ന ഹെൽപ്പ്‌ലൈൻ നമ്പറുമായി ബന്ധപ്പെട്ട് സഹായം സ്വീകരിക്കാം എന്നതും സംഘടനയുടെ പ്രത്യേകതയാണ്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ 5 മണി വരെയായിരിക്കും ഹെൽപ്പ്‌ലൈൻ നമ്പർ പ്രവർത്തിക്കുക. ഇതിന് ശേഷം വരുന്ന കോളുകളുടെ നമ്പറിലേക്ക് തൊട്ടടുത്ത ദിവസം തന്നെ സംഘടന തിരിച്ചുവിളിക്കും.
ഹോളിവുഡ് സിനിമാ ലോകത്തെ നിരവധി കറുത്ത രഹസ്യങ്ങളുടെ തുറന്നുപറച്ചിലുകൾക്കാണ് 2017 ഒക്ടോബർ സാക്ഷ്യം വഹിച്ചത്. പ്രശസ്ത സിനിമ നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീനെതിരെ നിരവധി നടിമാരാണ്
ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് വുമൻ ഇൻ ഫിലിം എന്ന സംഘടന ഇത്തരം ചൂഷണങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുവാൻ ഹെൽപ്പ്‌ലൈൻ നമ്പർ രൂപീകരിക്കുന്നത്. 2017 ഡിസംബർ 1 നാണ് ഈ സേവനത്തിന് ഡബ്ലിയുഐഎഫ് രൂപം കൊടുക്കുന്നത്.
സമാന സംഭവമാണ് വനിത കൂട്ടായ്മ എന്ന ആശയം മലയാളത്തിൽ അവതരിപ്പിക്കാനും കാരണമായത്. കഴിഞ്ഞ വർഷം കൊച്ചിയിൽ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഡബ്ലിയുസിസി (വിമൻ കളക്ടീവ് ഇൻ സിനിമ) രൂപം കൊള്ളുന്നത്. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ആദ്യ വിനതാ കൂട്ടായ്മയാണ് ഡബ്ലിയുസിസി
എന്നാൽ ഇതിനും പതിറ്റാണ്ടുകൾക്ക് മുമ്പേ, കൃത്യമായി പറഞ്ഞാൽ 44 വർഷങ്ങൾക്ക് മുമ്പേയാണ് ഡബ്ലിയുഐഎഫ് പിറക്കുന്നത്. 1973 ലാണ് ഹെളിവുഡ് വനിത ചലച്ചിത്ര പ്രവർത്തകർക്കായി ടിച്ചി വിൽക്കേഴ്‌സൺ കാസിൽ ഡബ്ലിയുഐഎഫിന് രൂപം കൊടുക്കുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടർ എന്ന മാസികയുടെ എഡിറ്റർ-ഇൻ-ചീഫ് ആയിരുന്നപ്പോഴാണ് ടിച്ചി സംഘടന രൂപീകരിക്കുന്നത്.
WIF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here