പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ജിഗ്നേഷ് മേവാനി

ദളിതര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. മഹാരാഷ്ട്രയില്‍ ദളിതര്‍ക്കെതിരെ അരങ്ങേറുന്ന അക്രമങ്ങളെ കുറിച്ച് മൗനിയായിരിക്കാതെ നിലപാട് വ്യക്തമാക്കാനും മേവാനി പ്രധാനമന്ത്രിയോട് പറഞ്ഞു. എന്നെ ബിജെപി നിരന്തരം ലക്ഷ്യമിടുന്നു. എന്റെ പ്രസംഗത്തിലെ ഒരു വരി പോലും സ്പര്‍ദ്ദ വളര്‍ത്തുന്നതോ ജാതീയത കലര്‍ന്നതോ അല്ല. ജാതിരഹിത ഭാരതമാണ് നമുക്ക് ആവശ്യം എന്നും മേവാനി പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പടര്‍ത്താന്‍ മേവാനി പ്രസംഗങ്ങളിലൂടെ ശ്രമിക്കുന്നു എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം മേവാനിക്കെതിരെ കേസ് എടുത്തിരുന്നു. പൂണെയില്‍ യാതൊരു വിധത്തിലും വര്‍ഗ്ഗീയത കലര്‍ത്തി സംസാരിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും മേവാനി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here