വിടി ബല്‍റാമിന്റെ ഓഫീസിലേക്ക് മദ്യക്കുപ്പി എറിഞ്ഞു

വിടി ബല്‍റാമിന്റെ തൃത്താലയിലെ ഓഫീസിലേക്ക് മദ്യക്കുപ്പി എറിഞ്ഞു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായ എകെ ഗോപാലനെ അധിക്ഷേപിച്ചതിനും വിടി ബല്‍റാം കടുത്ത വിമര്‍ശനം നേരിടുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. എകെജി ബാലപീഡകനാണെന്നാണ് ബല്‍റാം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഒരു ഗ്രൂപ്പിയില്‍ കമന്റായാണ് ബല്‍റാം ഇങ്ങനെ എഴുതിയത്.
ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാതെ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന പരാമര്‍ശത്തിലും വിടി ബല്‍റാം വിമര്‍ശനം നേരിടുകയാണ്. സംഭവത്തില്‍ വിടി ബല്‍റാം എംഎല്‍എയെ പോലീസ് ഇന്നലെ ചോദ്യം ചെയ്തതിരുന്നു . ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവ് നല്‍കിയ പരാതിയിലാണ് വിടി ബല്‍റാമിനെ ചോദ്യം ചെയ്തത്. കോണ്‍ഗ്രസ്സിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വിവാദം എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.
vt balram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here