കണ്ണൂരിൽ നിന്ന് ആഭ്യന്തര സർവീസുകൾ ഈ വർഷം പകുതിയോടെ

ഉഡാൻ പദ്ധതിയിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസുകൾ ഈ വർഷം പകുതിയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളും എയർപോർട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചതായി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് എംഡി പി ബാലകിരൺ അറിയിച്ചു.
യാത്രക്കാർ കുറവുള്ള സർവീസുകളുടെ റവന്യു നഷ്ടം പരിഹരിക്കുന്നതിന് വയബിലിറ്റി ഗ്യാപ് ഫണ്ടായി 20 ശതമാനം തുക സംസ്ഥാന സർക്കാർ നൽകാനാണ് ധാരണ. സ്‌പൈസ് ജെറ്റ്, ഇൻഡിഗോ കമ്പനികൾ കണ്ണൂരിൽ നിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹൂബഌ, ഡൽഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ജെറ്റ് എയർവെയ്‌സ്, ഗോ എയർ കമ്പനികൾ കണ്ണൂരിൽ നിന്ന് ദമാം, അബുദാബി എന്നിവിടങ്ങളിലേക്ക് യഥാക്രമം ഇന്റർനാഷണൽ സർവീസ് നടത്താനും ധാരണയായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here