രോഗിയായ അമ്മയെ ഏകമകന്‍ ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു

രോഗിയായ അമ്മയുടെ അസുഖങ്ങളില്‍ മനം മടുത്ത മകന്‍ അമ്മയെ താഴേക്ക് തള്ളിയിട്ട് കൊന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ നടന്ന കൊലപാതകത്തില്‍ മകന്‍ ഇപ്പോള്‍ അറസ്റ്റിലായി. രാജ്കോട്ടിലാണ് സംഭവം. സന്ദീര് നെത്വാനി എന്ന കോളേജ് പ്രൊഫസറാണ് അമ്മയെ (ജയശ്രീ ബെന്‍ ) കൊലപ്പെടുത്തിയതിന് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അറുപത്തിനാല് വയസ്സുള്ള അമ്മ അപാര്‍ട്മെന്റിന്റെ ടെറസില്‍ നിന്ന് താഴേക്ക് വീണ് മരിച്ചുവെന്നാണ് മകന്‍ അന്ന് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് കേസ് പോലീസ് വീണ്ടും അന്വേഷിക്കുയും. അപാര്‍ട്മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കുകയും ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. അവശയായ അമ്മയെ സന്ദീപ് പടികള്‍ കയറ്റി മുകളിലേക്ക് കൊണ്ട് പോകുന്ന വീഡിയോ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. അമ്മയെ മുകളിലേക്ക് കൊണ്ട് പോകുന്ന സന്ദിപ് തനിയെ തിരിച്ച് എത്തുന്നതും അല്‍പം കഴിഞ്ഞ് താഴെ നിന്ന് ഒരാള്‍ വീട്ടിലേക്ക് ഓടിയെത്തി സന്ദീപിനെ വിളിച്ച് കൊണ്ട് പോകുന്നതും വീഡിയോയില്‍ ഉണ്ട്. അമ്മയുടെ രോഗത്തിൽ മനം മടുത്താണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ മൊഴി നൽകി.
murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here