എ.കെ.ജിയെ അവഗണിക്കല്‍;പ്രതികരിച്ച് പ്രമുഖര്‍

തൃത്താല എം.എല്‍.എ വി.ടി ബല്‍റാം എ.കെ.ജിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ എതിര്‍ത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. ബല്‍റാമിന്റെ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ സ്വന്തം പിതൃത്വത്തെക്കുറിച്ചും വി.ടി ബല്‍റാം സംശയിച്ചേക്കാമെന്നും എം.എം മണി പരിഹസിച്ചു. എകെജിയെ പോലൊരു താരതമ്യമില്ലാത്ത രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള വി.ടി ബല്‍റാമിന്റെ പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി വിവേകപൂര്‍ണ്ണമായ ഇടപെടല്‍ നടത്തണമെന്നും മോദിയെ പരിഹസിച്ച മണിശങ്കര്‍ അയ്യരെ പുറത്താക്കിയ കോണ്‍ഗ്രസ് പാര്‍ട്ടി ബല്‍റാമിന്റെ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നും ചോദിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി പ്രതിഷേധം അറിയിച്ചത്. ബല്‍റാം നടത്തിയ പരാമര്‍ശം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും വിമര്‍ശിച്ചു. അതേസമയം വിവാദപരമായ പ്രസ്താവന നടത്തിയ ബല്‍റാം മാപ്പുപറയണമെന്ന് പറഞ്ഞ്
കോണ്‍ഗ്രസ് പ്രവര്‍ത്തക ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here