അടിമാലി രാജധാനി കൂട്ടക്കൊല: പ്രതികൾ കുറ്റക്കാരെന്ന് കോടതി

അടിമാലി രാജധാനി കൂട്ടക്കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തൊടുപുഴ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ വിധിക്കുന്നതിന് മുമ്പുള്ള അവസാന വാദം തിങ്കളാഴ്ചയായിരിക്കും .
2015 ഫെബ്രുവരി 12ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിമാലി രാജധാനി ലോഡ്ജിൽ മൂന്ന് പേരെ ദാരുണമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ലോഡ്ജ് നടത്തിപ്പുകാരനെയും ഭാര്യയെയും ഭാര്യാ മാതാവിനെയും മോഷണ സംഘം കൊലപ്പെടുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശികളായ രാഘവ്, മധു, മഞ്ചുനാഥ് എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ പ്രതികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
verdict on rajdhani murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here