Advertisement

ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച് ബാലചന്ദ്ര മേനോൻ

January 7, 2018
Google News 1 minute Read
balachandra menon in limca book of records

ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചെന്ന റെക്കോർഡ് ആണ് ബാലചന്ദ്ര മേനോൻ സ്വന്തമാക്കിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിക്കുന്നത്.

ഫേസബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :

ഇത് അപൂർവ്വമായ ഒരു അനുഭവം ….
വെട്ടിക്കാട് ശിവശങ്കരപിള്ളയുടെയും കണ്ടനാട് ലളിത ദേവിയുടെയും മകനായി എല്ലാവരെയും പോലെ ഭൂജാതനായ എന്നിൽ എല്ലാവരെയും പോലെ മത്സരബുദ്ധിയുണ്ടായതെങ്ങനെ എന്ന് ഇപ്പോഴും അറിയില്ല ….
നിങ്ങൾ എന്നെ കമ്മ്യുണിസ്റ്റാക്കി എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് പോലെ എല്ലാവരും കൂടി ചേർന്ന് എന്നിൽ ഉത്തേജകമരുന്ന് കുത്തിവെച്ചു.
1969 ൽ SSLC ക്കു ഇടവ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി എന്ന് മുറാവാക്യം മുഴക്കിക്കൊണ്ട് അച്ഛനരികിലേക്കു ഓടി ചെന്ന എന്നോട് അച്ഛൻ ചോദിച്ചു :
” ഇടവ പഞ്ചായത്തിൽ ഒന്നാമനായതിനു നീ ഈ ലഹള തുടങ്ങിയാൽ കേരളം സംസ്ഥാനത്തു ഒന്നാം റാങ്ക് വാങ്ങിയ കുട്ടിയെപ്പറ്റി എന്ത് പറയുന്നു ?”

അന്ന് തുടങ്ങിയതാവണം ഈ മത്സര രോഗം .ഒന്നാമനാകാനുള്ള അദമ്യമായ അഭിവാഞ്ച..
ഒരു കാര്യം മാത്രം ഉറപ്പാക്കി ….
നേരായ മാർഗ്ഗത്തിലൂടെയാവണം …
ആദ്മാർത്ഥമായ അദ്ധ്വാനത്തിലൂടെ ആവണം
അവസരസേവ പിടിച്ചും സ്വയം മുദ്രാവാക്യം മുഴക്കിയും ആവരുത് …
അർഹതപ്പെട്ട ഒന്നാം സ്ഥാനം ആവണം …

അങ്ങിനെ പഠിച്ച സ്കൂളിൽ ഒന്നാമനായി …
പഞ്ചായത്തിൽ ഒന്നാമനായി .
കോളേജുകളിൽ ഒന്നാമനായി ….
കേരളം സംസ്ഥാനത്തു ഒന്നാമനായി…
ഇന്ത്യയിൽ ഒന്നാമനായി …..
ഇപ്പോൾ ലോകത്തു ഒന്നാമനായി ….
ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ആധികാരികമായി പ്രഖ്യാപിച്ചിരിക്കുന്നു !
ഈ വിശ്വ മഹാകടാഹത്തിൽ ഒരു നിമിഷമെങ്കിലും നൊന്നാമനാവുക എന്നാൽ അത് ദൈവം തന്ന വരദാനമാണ് …
കൊല്ലത്തു ജനിച്ച ഞാൻ പടവുകൾ ചവുട്ടി ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ കൈയും പിടിച്ചാണ് ….
ലോകത്തിൽ ഒന്നാമനാവും മുൻപേ മലയാളി മനസ്സിൽ നിങ്ങൾ എന്നെ ഒരു ഒന്നാം സ്ഥാനത്തു പ്രതിഷ്ട്ടിച്ചു കഴിഞ്ഞു …ആ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടുത്താതെ ലോകത്തെ ഒന്നാം സ്ഥാനം കിട്ടിയതിൽ ഞാനും എന്റെ കുടുംബവും വിനയപൂർവ്വം തല കുനിച്ചുകൊണ്ടു സർവേശ്വരന് നന്ദി പറയുന്നു …..

” എന്നാലും ശരത്ത്‌ ” ഷൂട്ടിങ് മുക്കാലോളം കഴിഞ്ഞു ….ലൊക്കേഷനിലേക്കുള്ള കാറിന്റെ ഡ്രൈവർ ഹോൺ മുഴക്കുന്നു ….

that’s ALL your honour !

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here