ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്;വെട്ടിലായി ബല്‍റാം

എ.കെ.ജിക്കെയിരായ വിവാദപ്രസ്താവനയില്‍ വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. എകെജിക്കെതിരായ പരാമര്‍ശം തെറ്റാണെന്നും ഇത് കോണ്‍ഗ്രസ് നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു. എല്ലാവരും ആദരിക്കുന്ന എകെജിയെ പോലൊരു നേതാവിനെതിരെ പരാമര്‍ശനം നടത്തിയത് തെറ്റായി പോയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബല്‍റാമിന്റെ വിവാദപരാമര്‍ശത്തെ എതിര്‍ത്ത് രംഗത്തെത്തി. എതിര്‍ പാര്‍ട്ടിയിലുള്ള നേതാക്കളെ കുറിച്ച് പരാമര്‍ശം നടത്തുന്നത് കോണ്‍ഗ്രസിന്റെ പ്രവണതയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം വന്നതോടെ ബല്‍റാം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. കെ.മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ തന്നെ ബല്‍റാമിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here