Advertisement

ബോണക്കാട് കുരിശുമല പ്രശ്‌നം; പോലീസിന്റേത് ഏകപക്ഷീയമായ നടപടിയെന്ന് ഇടയലേഖനം

January 7, 2018
Google News 0 minutes Read
bonacaud issue

ബോണക്കാട് കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് ലത്തീൻ സഭ. പോലീസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും കേരളം ഇതുവരെ കാണാത്ത നരനായാട്ടാണ് നടത്തിയതെന്നും നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് കീഴിലുളള ദേവാലയങ്ങളിൽ വായിച്ച ഇടയലേഖനത്തിൽ പറയുന്നു.

ബോണക്കാട് കുരിശുമല തീർത്ഥാടന വിഷയത്തിൽ നെയ്യാറ്റിൻകര ലത്തീൻ രൂപത സമരം ശക്തമാക്കുകയാണ്. കഴിഞ്ഞദിവസം ബോണക്കാടും വിതുരയിലും നടന്ന സംഭവങ്ങളിൽ ബാഹ്യ ഇടപെടലുണ്ടായെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും രൂപത ആവശ്യപ്പെടുന്നു. ഉപാധികളൊന്നുമില്ലാതെ, തീർത്ഥാടനത്തിന് അനുമതി ലഭിക്കും വരെ സമരം തുടരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here