ദുരിത ജീവിതം നയിക്കുന്ന ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് സഹായഹസ്തം; ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു

വർഷങ്ങൾ പഴക്കമുള്ള ലായങ്ങളിൽ ദുരിത ജീവിതം നയിക്കുന്ന തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി മോഡൽ ലയൺസ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്‌സ്. പ്രദേശത്തെ 160 ഓളം കുടുംബങ്ങൾക്ക് ക്ലബ് ഭാരവാഹികൾ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. ബോണക്കാട്ട് നിവാസികളുടെ ദുരിതപൂർണമായ ജീവിതം സംബന്ധിച്ച ട്വന്റിഫോർ വാർത്തയെ തുടർന്നാണ് ലയൺസ് ക്ലബ് സഹായവുമായി എത്തിയത്.
Read Also : ബോണക്കാട് കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ കുരിശ് നശിപ്പിച്ച സംഭവം; വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി
ബോണക്കാട്ടെ ജനങ്ങളുടെ പട്ടിണിയും ദുരിതപൂർണമായ ജീവിതവും ട്വന്റിഫോർ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വാർത്തയ്ക്ക് പിന്നാലെ സഹായവുമായി കുറച്ച് നല്ല മനുഷ്യർ മല കയറി. മോഡൽ ലയൺസ് ക്ലബ് കോട്ടയം എമിറേറ്റ്‌സിലെ അംഗങ്ങളാണ് ഭക്ഷണക്കിറ്റുമായി ലായങ്ങളിലേക്കെത്തിയത്. ഭക്ഷണക്കിറ്റുകളുടെ വിതരണോത്ഘാടനം കെ എസ് ശബരിനാഥൻ എംഎൽഎ നിർവഹിച്ചു. ക്ലബിന്റെ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ സി പി ജയകുമാർ, പ്രസിഡന്റ് അശോക് കുമാർ, റീജിയൺ അഡൈ്വസർ ഷിബി എം തമ്പി, ഷിബു സുരേന്ദ്രൻ തുടങ്ങിയവരാണ് സഹായത്തിനായി മുന്നിട്ടിറങ്ങിയത്.
അവഗണനക്കിടയിലും തങ്ങൾക്ക് നേരെ കരുണയുടെ കരങ്ങൾ നീട്ടിയവരോട് ബോണക്കാട്ടുകാർക്ക് പറയാനുള്ളത് നന്ദി മാത്രമാണ്. തകർന്ന ലായങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകുമെന്ന് സ്ഥലം എംഎൽഎയും ഉറപ്പ് നൽകി.
Story Highlights – bonakkad estate workers, lions club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here