ബോണക്കാട് കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ കുരിശ് നശിപ്പിച്ച സംഭവം; വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി

ബോണക്കാട് കുരിശുമല തീർത്ഥാടന കേന്ദ്രത്തിലെ നശിപ്പിക്കപ്പെട്ട കുരിശ് പുന:സ്ഥാപിക്കാനും ആരാധന നടത്താനും അനുമതി തേടി സമർപിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല.വൈകാരിക സ്വഭാവമുള്ള വിഷയമായതിനാൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ബോണക്കാട് പ്രദേശം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള അഗസ്ത്യ വനമേഖലയുടെ ഭാഗമാണെന്നും ഇവിടെ നിർമാണ മോ കൈയ്യേറ്റമോ പാടില്ലന്നും സർക്കാർ നിലപാടറിയിച്ചു. കേസ് വേനൽക്കാല അവധി കഴിഞ്ഞു പരിഗണിക്കും.
കുരിശുമല തീർത്ഥാടന കേന്ദ്രത്തിലെ റെക്ടർ ജി. ക്രിസ്തുദാസ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. 1957 ലാണ് ഇവിടെ കുരിശ് സ്ഥാപിച്ചതെന്നും അടുത്ത കാലംവരെ ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റൊരു ഹർജിയിൽ ബോണക്കാട് വന മേഖലയിൽ തീർത്ഥാടകർ പ്രവേശിക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here