ബോണക്കാട് കാട്ടാന ആക്രമണം; 2 പേർക്ക് പരുക്ക്

തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണം. രാത്രി 7.15 ഓടെ ബോണക്കാടാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ 2 ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. വിതുര സ്വദേശികളായ മഹേഷ് (42), പ്രിൻസ് (36) എന്നിവർക്കാണ് പരുക്കേറ്റത്. വിതുര താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. വീട് പണി കഴിഞ്ഞ് മടങ്ങും വഴിയാണ് ആക്രമണം ഉണ്ടായത്. ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കിൽ വരുന്ന വഴിയിൽ വളവിൽ കാട്ടാന നിൽക്കുന്നത് കണ്ടു. ഇവരെ കണ്ടതും ആന പാഞ്ഞെത്തി. ബൈക്ക് എടുത്ത് തിരിച്ച് പോകാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ഇരുവരേയും ആക്രമിക്കുകയായിരുന്നു.
Story Highlights: Bonakkad Katana attack; 2 people injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here