Advertisement

സെൻസർ ബോർഡ് തിരുവനന്തപുരം മേഖലാ ഓഫീസറെ മാറ്റി

January 8, 2018
Google News 1 minute Read
CBFC

സെൻസർ ബോർഡ് തിരുവനന്തപുരം മേഖല ഓഫീസർ സ്ഥാനത്തു നിന്ന് എ പ്രതിഭയെ മാറ്റി. അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഡോക്യൂമെന്ററിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നടപടിയെന്നാണ് സൂചന.

ഡോക്യുമെൻററിക്ക് അനുമതി നിഷേധിച്ചതിനെതിരെ ബിജെപി കേന്ദ്രത്തിനു പരാതി നൽകിയിരുന്നു. അടിയന്തരാവസ്ഥയ്ക്കും കോൺഗ്രസിനും എതിരായ ഉള്ളടക്കമുള്ള ഡോക്യുമെൻററിക്ക് അനുമതി നിഷേധിച്ചത് സ്ഥാപിത താൽപര്യമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

അതേസമയം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പ്രതിഭ പ്രതികരിച്ചു.

പ്രതിഭയ്ക്ക് പുറമെ, ചെന്നൈ, ബംഗളൂരു തുടങ്ങി ആറോളം മേഖലകളിലെ ഓഫീസരെയും മാറ്റിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

CBFC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here