രംഗീല രാജയിലെ രംഗങ്ങൾ വെട്ടിമാറ്റണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുൻ സെൻസർ ബോർഡ് ചെയർമാൻ പഹ്ലാജ് നിഹ്ലാനി

രംഗീല രാജയിലെ രംഗങ്ങൾ വെട്ടിമാറ്റണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച്
മുൻ സെൻസർ ബോർഡ് ചെയർമാൻ പഹ്ലാജ് നിഹ്ലാനി. സെൻസർ ബോർഡ് ഉത്തരവ് റദ്ദാക്കണമെന്നും തന്റെ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകണമെന്നുമാണ് നിഹ്ലാനിയുടെ ാവശ്യം.
നിലവിലെ സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി വഞ്ചനാപരമായ ഉദ്ദേശങ്ങൾവെച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും നിഹ്ലാനി ആരോപിച്ചു. ചിത്രത്തിലെ ‘രാം’ എന്ന ഭാഗം മാറ്റണമെന്നാണ് ബോർഡിന്റെ ഉത്തരവ്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇലക്ഷൻ അജണ്ഡയായി അയോധ്യയിലെ രാമക്ഷേത്രം ഉണ്ടാകുമെന്നതുകൊണ്ടാണ് ഇത് നീക്കം ചെയ്യാൻ ബോർഡ് ഉത്തരവിട്ടത്.
രംഗീല രാജിന്റെ നിർമ്മാതാവാണ് പഹ്ലാജ് നിഹ്ലാനി. ഒരു ചിത്രത്തിൽ പ്രത്യേക ഭാഗം നീക്കം ചെയ്യണമെങ്കിൽ ചിത്രത്തിന്റെ സംവിധായകന് തങ്ങളുടെ ഭാഗം പറയാൻ ഒരു അവസരം ലഭിക്കും. എന്നാൽ തന്റെ കാര്യത്തിൽ ഇത് ലഭിച്ചില്ലെന്നും നിഹ്ലാനി പറഞ്ഞു.
പഹ്ലാജ് നിഹ്ലാനി സെൻസർ ബോർഡ് മേധാവിയായിരുന്ന കാലത്ത് നിരവധി ചിത്രങ്ങളിൽ അനാവശ്യ വെട്ടിത്തിരത്തലുകൾ നടത്തിയതിന്റെ പേരിൽ ഏറെ വിവാദത്തിൽപ്പെട്ട വ്യക്തിയാണ്. സിനിമകളിൽ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പദ്ധതികളെയും സൂചിപ്പിക്കുന്ന വാക്കുകളും രംഗങ്ങളുമെല്ലാം വെട്ടിത്തിരുത്താൻ ഉത്തരവിട്ടിരുന്ന വ്യക്തിയാണ് നിഹ്ലാനി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here