സ്വവർഗാനുരാകികളായ അച്ഛന്മാരുടെ ഏക മകൾ; സോഷ്യൽ മീഡിയയിൽ വൈറലായി പെൺകുട്ടിയുടെ ജീവിതരീതി

സ്വവർഗാനുരാകികളായ ബാരിയുടേയും ടോണിയുടേയും ഏക മകളാണ് സാഫ്രൺ. സാഫ്രണിന്റെ ജീവിതരീതിയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായായിരിക്കുന്നത്.
സ്വവർഗാനുരാകികളായ ബാരിയും ടോണിയും സ്വന്തമായി കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് വാടക ഗർഭദാരണത്തിലൂടെ സാഫ്രണിനെയും ആസ്പിനെയും ഇരുവരും സ്വന്തമാക്കുന്നത്.
ട്രാസിയും റോസ്ലിൻഡുമാണ് കുഞ്ഞുങ്ങളെ ഉദരത്തിൽ ചുമന്നത്. എന്നാൽ ബാരിയിലും ടോണിയിലും ആരാണ് സാഫ്രണിന്റെയും ആസ്പിന്റെയും യഥാർത്ഥ അച്ഛൻ എന്ന് ഇരുവർക്കും അറിയില്ല.
യുകെയിൽ വാടക ഗർഭദാരണത്തിലൂടെ കുഞ്ഞുങ്ങളുണ്ടായ ആദ്യ സ്വവർഗാനുരാകികളായ ദമ്പതികളാണ് ഇവർ.
പതിനെട്ട് കാരിയായ സാഫ്രണിന്റേത് ഏതൊരു ഹോളിവുഡ് താരത്തെയും വെല്ലുന്ന ജീവിതരീതിയാണ്. പ്രാഡ, ബർബറി, ഗൂച്ചി, ജിമ്മി ചൂ എന്നിങ്ങനെ സാഫ്രൺ ഉപയോഗിക്കാത്ത ബ്രാൻഡുകളൊന്നും ഇല്ല. ആയിരക്കണക്കിന് വസ്ത്രങ്ങൾ.. അവയ്‌ക്കെല്ലാം യോജിക്കുന്ന ചെരുപ്പും ബാഗും, കാറും !
സാഫ്രണിന്റേയും ആസ്പിന്റെയും 18 ആം പിറന്നാളിന് ഇരുവർക്കും വെള്ളയും കറുപ്പും റേഞ്ച് റോവറാണ് ‘ഡാഡ്’ എന്നും ‘ഡാഡി’ എന്നും വിളിക്കുന്ന അച്ഛന്മാർ നൽകിയത്.
കോടിപതികളായ ടോണിയും ബാരിയും പ്രതിമാസം അഞ്ച് ലക്ഷമാണ് തന്റെ മക്കൾക്ക് പോക്കറ്റ് മണിയായി നൽകുന്നത്. എട്ട് കോടിയോളം രൂപയുടെ വാർഡ്രോബാണ് സാഫ്രണിന് സ്വന്തമായി ഉള്ളത്. ഇപ്പോൾ ബാർകിങ്ങ് മാഡ് എന്ന കോസ്‌മെറ്റിക്‌സ് ബ്രാൻഡിന്റെ ഉടമ കൂടിയാണ് സാഫ്രൺ. എല്ലാ മാസവും സ്വന്തം ആവശ്യത്തിനായുള്ള സൗന്ദര്യവസ്തുക്കൾ മാത്രം വാങ്ങാൻ 12 ലക്ഷമാണ് സാഫ്രണിന് ചിലവ് വരുന്നത്.
42 കോടിയുടെ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. വീട്ടിൽ 10 ബെഡ്രൂമുകൾ ഉണ്ട്. സാഫ്രണിന് മെയ്ക്കപ്പ് ചെയ്യാൻ ‘ഗ്ലാമർ റൂം എന്ന പേരിൽ സ്വന്തമായി മേക്കപ്പ് റൂമുമുണ്ട്. പോപ് താരം റിഹന്നയുടെ തൊട്ടടുത്താണ് ഇവരുടെ വീട്.
സാഫ്രണും ആസ്പിനും പുറമെ ഒർലാൻഡോ എന്ന മകനും ജാസ്പർ- ഡല്ലാസ് എന്ന ഇരട്ടകുട്ടികളുമുണ്ട് ബാരി-ടോണി ദമ്പതികൾക്ക്.
gay parents only daughter lifestyle shocks internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here