Advertisement

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഇതുവരെ മരിച്ചത് 71 പേർ

January 8, 2018
Google News 1 minute Read
intense cold in north india

ഉത്തരേന്ത്യയിൽ അതിശൈത്യം കാരണം ഇതുവരെ മരിച്ചത് 71 പേർ. കശ്മീരിൽ തണുപ്പ് മൈനസ് 20 വരെ രേഖപ്പെടുത്തുമ്പോൾ ഡൽഹി ഉൾപ്പെടെയുള്ള മേഖലകളിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. കനത്ത മൂടൽമഞ്ഞ് കാരണം അപകടങ്ങളും പെരുകിയിട്ടുണ്ട്.

ഹിമാചലിൽ പ്രദേശിലെ വിവിധ ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരുകയാണ്. യുപിയിലെ മുസാഫർനഗറിൽ ഇന്നലെ 3.4 ഡിഗ്രിയും സുൽത്താൻപൂരിൽ 2.8 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. പഞ്ചാബിലെ അമൃത്സറിൽ 3.3 ഡിഗ്രിയും ഹരിയാനയിലെ നർനൗലിൽ 3.5 ഡിഗ്രിയുമായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. മൂടൽമഞ്ഞ് കാരണം ചണ്ഡിഗഡിലെ മിക്കയിടങ്ങളിലും കാഴ്ചപരിധി 50 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ അൽവാറിൽ ഇന്നലെ 1.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. പശ്ചിമബംഗാളും അതിശൈത്യത്തിന്റെ പിടിയിലാണ്.

intense cold in north india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here