Advertisement

ശാരിരിക വിഷമതകൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം; ഡൽഹി ഉൾപ്പെടെ 4 സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്

January 9, 2023
Google News 2 minutes Read
extreme cold red alert in four states of india

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് തുടരുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.
പ്രദേശവാസികൾ എന്തെങ്കിലും തരത്തിലുള്ള ശാരിരിക വിഷമതകൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതിശൈത്യത്തിനെ തുടർന്ന് ഹ്യദയാഘാതം സ്‌ട്രോക്ക് അടക്കമുള്ളവ ബാധിച്ച് മരിച്ച വരുടെ എണ്ണം ഉത്തർപ്രദേശിൽ 50 കടന്ന സാഹചര്യത്തിലാണ് നിർദേശം. ( extreme cold red alert in four states of india )

ഇന്നലെ രാത്രിയിൽ ഡൽഹിയിൽ താപനില 2 ഡിഗ്രിവരെ താഴ്ന്നു. ഡൽഹിയിലെയും , നോയിഡെയിലെയും ദ്യശ്യപരിധി രാവിലെ ആറുമണിക്ക് 20 മീറ്റർ മാത്രമായിരുന്നു. നിരവധി വിമാന സരവ്വീസുകളെ അതിശൈത്യം ബാധിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെയും ബിഹാറിലെയും മൂടൽമഞ്ഞ് നിറഞ്ഞ പ്രദേശത്തെ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ശ്രീനഗറിൽ മൈനസ് 8 ഡിഗ്രി ആണ് താപനില. യാത്രകൾ ഒഴിവാക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Story Highlights: extreme cold red alert in four states of india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here