ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്കയ്ക്ക് ഷാറൂഖ് ഒരുക്കിയ സര്‍പ്രൈസ്

ആരാധകര്‍ ആഘോഷിച്ച വിരുഷ്കാ വിവാഹത്തിന് ശേഷം തിരികെ ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്കയെ ഷാറൂഖ് അടക്കമുള്ള സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത് സര്‍പ്രൈസൊരുക്കി. സീറോ എന്ന സിനിമയിലാണ് അനുഷ്ക അഭിനയിക്കുന്നത്. ഷാറൂഖാണ് ചിത്രത്തിലെ നായകന്‍.അനുഷ്കയുടെ ഡ്രെസ്സിംഗ് റൂം പൂക്കള്‍കൊണ്ട് അലങ്കരിച്ച ശേഷം അവയ്ക്കിടയില്‍ നവദമ്പതികളുടെ ഫോട്ടോ വച്ചാണ് താരത്തിന് സര്‍പ്രൈസ് ഒരുക്കിയത്. ഈ ഫോട്ടോ അനുഷ്കതന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വച്ചത്. നന്ദി പറഞ്ഞകൊണ്ടായിരുന്നു പോസ്റ്റ്.വിവാഹശേഷം ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് താരം തിരിച്ചെത്തിയത്.
കുള്ളനായി ഷാറൂഖ് എത്തുന്ന ചിത്രമാണ്.ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ് എന്നിവരാണ് സിനിമയിലെ നായികമാര്‍.ഷാറൂഖ് ഖാന്റെ തന്നെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് പ്രൊഡക്ഷന്‍ കമ്പിനിയാണ് സിനിമയുടെ നിര്‍മ്മാണം. 2018ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here