Advertisement

എടയൂരില്‍ കപ്പത്തോട്ടത്തില്‍ കഞ്ചാവ് കൃഷി

January 10, 2018
Google News 1 minute Read

എടയൂരില്‍ കപ്പകൃഷിയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ബോധവപൂര്‍വമായി മാഫിയകള്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയായിരുന്നു. തിരൂരില്‍നിന്നുള്ള എക്‌സൈസ് സംഘമെത്തി കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തു.  ഏക്കറുകള്‍ വരുന്ന പാടശേഖരത്താണ് കപ്പകൃഷിയുടെ കൂട്ടത്തില്‍ കഞ്ചാവ് ചെടികളെ വളര്‍ത്തിയിരുന്നത്. ഇത്തരത്തില്‍ പാകമെത്തിയ ചെടികളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരില്‍നിന്നുള്ള എക്‌സൈസ് സംഘം പിടിച്ചെടുത്തത്. വിളവെടുപ്പിന് പ്രായമായ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

സംഭവത്തില്‍ സ്ഥലമുടമയടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്ത് പറഞ്ഞു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here