ഹെലികോപ്റ്റര്‍ വിവാദം; വിശദീകരണവുമായി പി.എച്ച് കുര്യന്‍
ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കായ് പണം ചെലവഴിച്ചെന്ന വിവാദത്തില്‍ റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ വിശദീകരണം നല്‍കി. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയാതെ നടന്ന പണം ചെലവഴിക്കലിനെ കുറിച്ച് റവന്യു സെക്രട്ടറിയോട് മന്ത്രി വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്നാണ് റവന്യു സെക്രട്ടറിയായ പി.എച്ച് കുര്യന്‍ വിശദീകരണം നല്‍കിയത്. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ സമ്മതിച്ചത് ചീഫ് സെക്രട്ടറിയായ കെ.എം എബ്രഹാമിന്റെ നിര്‍ദേശമനുസരിച്ചാണെന്ന് പി.എച്ച് കുര്യന്‍ വിശദീകരണം നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ കെ.എം എബ്രഹാമിന്റെ കൈവശം കൊടുത്തയച്ച കത്തില്‍ ഇതിനെ കുറിച്ചുള്ള നിര്‍ദേശം ഉണ്ടായിരുന്നെന്നും പി.എച്ച് കുര്യന്‍ പറഞ്ഞു. അതിനെ തുടര്‍ന്നാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയോടും സിപിഐയോടും ആയിരുന്നു റവന്യു സെക്രട്ടറിയുടെ വിശദീകരണം. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചും കാനം രാജേന്ദ്രനെ നേരിട്ട് കണ്ടും പി.എച്ച് കുര്യന്‍ വിശദീകരണം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here