ശക്തന്റെ തട്ടകത്തിലും ‘ഒരു കോയിക്കോടന്‍ അപാരത’; കോഴിക്കോടിന് വീണ്ടും കലോത്സവ കിരീടം

58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പൂരനഗരിയില്‍ പകിട്ടാര്‍ന്ന പരിസമാപ്തി. തൃശൂര്‍ പൂരത്തിന് മാനത്ത് വിരിയുന്ന വര്‍ണ്ണമഴ പോലെ കോഴിക്കോടിന്റെ മൊഞ്ചന്‍മാരും മൊഞ്ചത്തികളും തേക്കിന്‍കാട് മൈതാനിയില്‍ തിളങ്ങി നിന്നു. തുടര്‍ച്ചയായി 12-ാം തവണയും കോഴിക്കോട് കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണകപ്പില്‍ മുത്തമിട്ടു. ഇതോടെ കോഴിക്കോടിന്റെ ആകെ കിരീടനേട്ടം ഇരുപതായി. 895 പോയിന്റുമായാണ് കോഴിക്കോട് ഒന്നാമതെത്തിയത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പാലക്കാട് രണ്ട് പോയിന്റ് വെത്യാസത്തില്‍ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. 893 പോയിന്റാണ് പാലക്കാടിന്. 875 പോയിന്റ് നേടിയ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here