ചരിത്രത്തിന്റെ ഭാഗമാകാന്‍ ഗിന്നസിലേക്ക് ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങള്‍

ഇരുപത്തിരണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍, വെറും വിദ്യാര്‍ത്ഥികളല്ല ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങള്‍ ഇവര്‍ ഒരു ഗിന്നസ് റെക്കോര്‍ഡിനായാണ് ഇവിടെ ഇങ്ങനെ ഒരുങ്ങി നില്‍ക്കുന്നത്. ഏറ്റവും അധികം സാന്റമാരെ അണിനിരത്തിയാണ് റെക്കോര്‍ഡ് നേടാന്‍ ഇവര്‍ ഒരുങ്ങന്നത്. ഇന്ന് വൈകിട്ട് എല്‍എന്‍സിപിഇ ക്യാമ്പസിലാണ് റെക്കോര്‍ഡിനായുള്ള പ്രകടനം നടക്കുന്നത്. സമൂഹത്തില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരത്ത് നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാനാണ് ഇത്രയും പേര്‍ ഇവിടെയെത്തിച്ചേര്‍ന്നത്. ഇന്ന് മുതല്‍ നാല് ദിവസമാണ് മീറ്റ് നടക്കുന്നത്. മീറ്റിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്നും ആരംഭിച്ച ദീപശിഖ പ്രായണം ഇന്നാണ് ജില്ലയിലെത്തിയത്. മത്സരങ്ങളുടെ മുന്നോടിയായാണ് ഗിന്നസ് പ്രകടനം നടത്തുന്നത്.

WhatsApp Image 2018-01-11 at 15.51.00 WhatsApp Image 2018-01-11 at 15.51.02 WhatsApp Image 2018-01-11 at 15.51.01 WhatsApp Image 2018-01-11 at 15.51.03നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More