കലിപ്പടക്കി ബ്ലാസ്റ്റേഴ്സ്

ഡല്‍ഹി ഡൈനാമോസിന്റെ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് ഗോള്‍. ആരാധകരുടെ എല്ലാം പ്രതീക്ഷകളേയും ടീം കാത്തു. തീം സോംഗിലെന്നപോലെ വാശി കയറി.. നെഞ്ച് വിരിച്ച്.. ആരെന്നു കാട്ടിയാണ് ഡല്‍ഹിയിലെ മൈതാനത്ത് നിന്ന് ബ്ലാസ്റ്റേഴ്സ് ടീം മടങ്ങിയത്. മൂന്ന് ഗോളുകളും ഇയാന്‍ ഹ്യൂമാണ് നേടിയത്. ഐഎസ്എല്ലിൽ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണ് ഇത്. പതിനൊന്നാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. നാല്പത്തി നാലാം മിനിറ്റില്‍ ഡൈനാമോസിന്റെ മറുപടി ഗോളെത്തി. രണ്ടാം പകുതിയിലാണ് വാശിയേറിയ പോരാട്ടം നടന്നത്. 78ാം മിനിറ്റിലും 83ാം മിനിറ്റിലും ഹ്യൂമെത്തി, ഗോള്‍ വലകളെ കുലുക്കി. കണ്ണഞ്ചിപ്പിക്കുന്ന ജയത്തെ കൂടെ കൂട്ടി മൈതാനത്ത് നിന്ന് മടങ്ങി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here