മിഥില മോഹൻ വധക്കേസ് സിബിഐ അന്വേഷിക്കും

മിഥില മോഹൻ വധക്കേസ് സിബിഐ അന്വേഷിക്കും. കേസന്വേഷണം ഏറ്റെടുക്കാൻ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകി. പ്രത്യേക സംഘം രൂപീകരിച്ച് സിബിഐ എത്രയും വേഗം പ്രതികളെ കണ്ടെത്തണമെന്നും സംസ്ഥാന സർക്കാർ സിബിഐക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകണമെന്നും കോടതി പറഞ്ഞു. പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പരമാവധി ശ്രമിച്ചെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്യണം. ക്രൈംബ്രാഞ്ചിന്റെ കേസ് ഫയലുകൾ സിബിഐ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു . കൊലയാളികൾ ശ്രീലങ്കക്കാരാണെന്ന സംശയമുണ്ടെന്ന് ക്രൈം ബ്രാഞ്ച് അന്തിമ റിപ്പോർട്ടിൽ കോടതിയെ അറിയിക്കുകയിരുന്നു. കൊച്ചിയിലെ അബ്കാരി കോൺട്രാക്ടറായിരുന്ന മിഥില മോഹനെ 2006 ലാണ് അജ്ഞാതർ
വീട്ടിൽ കയറി വെടി വെച്ചു കൊന്നത്. ബിസിനസ് രംഗത്തെ കുടിപ്പകയെ തുടർന്ന്
നൽകിയ ക്വട്ടേഷനാണ് കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിതാവിന്റെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മിഥില മോഹന്റെ മകൻ സമർപ്പിച്ച ഹർജിയിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here