Advertisement

രാജധാനി കൂട്ടക്കൊലകേസ്; മൂന്ന് പേര്‍ക്ക് ഇരട്ട ജീവപര്യന്തം

January 11, 2018
Google News 1 minute Read
rajadhani murder case

അടിമാലി രാജധാനി കൂട്ടക്കൊലകേസില്‍ മൂന്ന് പേര്‍ക്ക് ഇരട്ട ജീവപര്യന്തം.  തൊടുപുഴ അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  രാഘവേന്ദ, രാഗേഷ് ഗൗഡ, സഹോദരന്‍ മഞ്ജുനാഥ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

2015 ഫെബ്രുവരി 12 ന് രാത്രി അടിമാലി ടൗണിലെ രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ അമ്മ നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസാണിത്. ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള  മുറിയിൽ വായ് മൂടി, കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയില്‍  കുഞ്ഞുമുഹമ്മദിന്റെ മൃതദേഹവും. ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാം നിലയിലെ ഹാളിൽ രണ്ടിടത്തുമായാണ് ലഭിച്ചത്. കവര്‍ച്ചയ്ക്കായാണ് കൊലപാതകം നടത്തിയത്. 19.5 പവൻ സ്വർണവും 50,000 രൂപയും റാഡോവാച്ചും ഇവര്‍ കവർന്നിരുന്നു. 56 സാക്ഷികളെയാണ് കേസില്‍ കോടതി വിസ്തരിച്ചത്.

rajadhani murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here