എസ് ദുര്‍ഗയുടെ പ്രദർശനാനുമതിയിൽ സെൻസർ ബോർഡ് 3 ആഴ്ചക്കകം തീരുമാനമെടുക്കണം

സനല്‍കുമാര്‍ ശശിധരന്‍ ചിത്രമായ എസ് ദുര്‍ഗയുടെ പ്രദർശനാനുമതിയിൽ സെൻസർ ബോർഡ് 3 ആഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി.
സെൻസർ ബോർഡ് ചിത്രം കണ്ട് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡിന് സമർപ്പിക്കാൻ സർട്ടിഫിക്കേഷൻ നൽകാൻ ആവശ്യപ്പെട്ട് സിനിമയുടെ സനല്‍കുമാര്‍ ശശിധരന്‍ ചിത്രമായ എസ് ദുര്‍ഗയുമൈന്ന് കോടതി ആവ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സിനിമക്ക് സെൻസർ ബോർഡ് നേരത്തെ യു സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ സിനിമയുടെ പേരിൽ അണിയറ പ്രവർത്തകർ അനുമതിയില്ലാതെ മാറ്റം വരുത്തിയതിനെ തുടർന്ന് അനുമതി റദ്ദാക്കുകയായിരുന്നു. സിനിമ കണ്ട ശേഷം ഗോവ ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. പരാതി ഉണ്ടെങ്കിൽ പരിശോധനാ സമിതിക്ക് മുൻ തീരുമാനം
പുനപ്പരിശോധിക്കാൻ അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആദ്യം അനുമതി നൽകിയ പതിപ്പിന് പ്രദർശനാനുമതി നൽകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here