ബസ് സമരത്തില്‍ വലഞ്ഞ് തമിഴ്നാട്; സമരം എട്ടാം ദിവസത്തിലേക്ക്

തമിഴ്നാട്ടില്‍ ബസ് ജീവനക്കാന്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും ജീവനക്കാര്‍ സമരവുമായി മുന്നോട്ട് പോകുകയാണ്. അടിസ്ഥാന ശമ്പളം 2.44 ശതമാണം വര്‍ധിപ്പിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാമെന്നാണ് ജീവനക്കാരുടെ നിലപാട്. ആനുകൂല്യങ്ങളടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കേസില്‍ നിന്ന് കോടതി നിലപാട് അറിയിക്കും. ഇതിന് ശേഷം സമരം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും
Bus Strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here