ആസിഫും അപര്‍ണാ ബാലമുരളിയും വീണ്ടും ഒന്നിക്കുന്നു

സണ്‍ഡെ ഹോളിഡേയ്ക്കം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിനും ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടുമൊന്നിക്കുന്ന ചിത്രം വരുന്നു. ബി.ടെക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മൃദുല്‍ നായരാണ്. ബാംഗ്ലരിലെ ജീവിത പശ്ചാത്തലം പ്രമേയമാകുന്ന ചിത്രമാണിത്. ജെ രാമകൃഷ്ണ കുള്ളൂര്‍, മൃദുല്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം മാക്ട്രോ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഷീന്‍ ഹൈന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അജു വര്‍ഗ്ഗീസ്, നിരഞ്ജന, അനൂപ് മേനോന്‍,സൈജു കുറുപ്പ്,ശ്രീനാഥ് ഭാസി,ദീപക്,അര്‍ജ്ജുന്‍ അശോകന്‍,വി കെ പ്രകാശ്, ജാഫര്‍ ഇടുക്കി,അലന്‍സിയര്‍, രവീന്ദ്ര ജയന്‍, ഷാനി ഷഖി, നീനാ കുറപ്പ്, ചിത്രാ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
ക്യാമറ- മനോജ് കട്ടോയ്, സംഗീതം- രാഹുല്‍ രാജ്, കല -അജയന്‍ മങ്ങാട്,മേക്കപ്പ് -ആര്‍ജി,വസ്ത്രാലങ്കാരം -ജാക്കി,സ്റ്റില്‍സ് -ടോംസ് ജി ഒറ്റപ്ളാവന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സജി മോന്‍, അസോസിയേറ്റ് ഡയറക്ടര്‍ -രഞ്ജിത്ത് ടി വി സുനിത്, സംവിധാന സഹായികള്‍ -താരീഖ് നൗഷാദ്,നേഹല്‍ മുബാറക്,രാജീവ്, സായ് ആദിത്യ, ജോഷി മേടയില്‍, സന്തോഷ്. സംഘട്ടനം -മാഫിയാ ശശി, പ്രൊഡക്ഷന്‍ മാനേജര്‍ -ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍, വിതരണം- മാക്ട്രോ പിക്ച്ചേഴ്സ്,വാര്‍ത്താ പ്രചരണം -എ എസ് ദിനേശ്.
B tec
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here