ഐഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്‌ളിപ്കാർട്ടിൽ ആപ്പിൾ വീക്ക്

ഐഫോണുകൾക്ക് വൻ വിലക്കുറവുമായി ഫ്‌ളിപ്കാർട്ട് എത്തി. ആപ്പിൾ വീക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫറുകളുടെ കാലാവധി ജനുവരി 15 വരെയാണ്.
ജനുവരി 15 വരെ ആപ്പിൾ ഉത്പന്നങ്ങൾക്ക് ഫ്‌ളിപ്കാർട്ട് നൽകുന്ന വിലക്കുറവിന് പുറമെ ഐസിഐസിഐ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 8000 രൂപവരെ ക്യാഷ്ബാക്ക് ഓഫറും ഫ്‌ളിപ്കാർട്ട് നൽകുന്നുണ്ട്.
ആപ്പിളിന്റെ ഫ്‌ലാഗ്ഷിപ്പ് ഫോണായ ഐഫോൺ എക്‌സ് മോഡലിന് വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐസിഐസിഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 8000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറായി 18000 രൂപയും ലഭിക്കും.
ഇതിന് പുറമെ ഐഫോൺ 8, 7 6, എസ്ഇ, എന്നീ മോഡലുകൾക്കും, മാക്ബുക്ക്, ആപൈഡ്, ആപ്പിൾ വാച്ച് എന്നിങ്ങനെ ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here