സണ്ടക്കോഴിയുടെ ഷൂട്ടിംഗിനിടെയിലെ ഇടവേളകള്‍
വിശാലും, കീര്‍ത്തി സുരേഷും നായികാ നായകന്മാരാകുന്ന ചിത്രമാണ് സണ്ടകോഴിയുടെ രണ്ടാം ഭാഗം. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ലൊക്കേഷനിലെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക കൂടിയായ കീര്‍ത്തി സുരേഷിന്റെ കുടുംബം. ഇടവേളയില്‍ സെല്‍ഫി പകര്‍ത്തിയാണ് താര കുടുംബം മടങ്ങിയത്.
ഷൂട്ടിങ്ങിലിരിക്കുന്ന സണ്ടകൊഴി 2 എന്ന ചിത്രം റെഡി ആയോ വിശാൽ സർ ലൈവ് ഇട്ടിട്ട് കുറെ നാൾ ആയി” എന്നു തമിഴ് റോക്കർസ് വെല്ലുവിളിച്ചത് വലിയ വാര്‍ത്തയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു വെല്ലുവിളി.
രാജ് കിരണ്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാജ് കിരണ്‍ സണ്ടകോഴിയുടെ ഒന്നാം ഭാഗത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20നാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
sandakozhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here