Advertisement

മറയൂര്‍ ശര്‍ക്കര ഭൗമ സൂചിക പദവിയിലേക്ക്

January 12, 2018
Google News 1 minute Read
Marayoor jaggery

ലോക പ്രശസ്തമായ കേരളത്തിന്റെ സ്വന്തം മറയൂര്‍ ശര്‍ക്കര ഭൗമ സൂചിക പദവിയിലേക്ക്. ഇപ്പോള്‍ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വ്യാജ മറയൂര്‍ ശര്‍ക്കര വിപണി വാഴാന്‍ ആരംഭിച്ചതോടെ പാരമ്പര്യ മറയൂര്‍ ശര്‍ക്കര നിര്‍മ്മാതാക്കളും കരിമ്പ് കൃഷിക്കാരും കടക്കെണിയിലാണ്. എന്നാല്‍ ഭൗമ സൂചികാ പദവി ലഭിക്കുന്നതോടെ ഇതിന് അന്ത്യമാകും. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവിക്കായുള്ള നടപടികള്‍ക്കായി തുക വകയിരുത്തിയിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശര്‍ക്കരയാണ് മറയൂര്‍ ശര്‍ക്കര. ഇരുമ്പിന്റെ അംശം കൂടുതല്‍ ഉള്ളതും രാസ പദാര്‍ത്ഥങ്ങള്‍ ചേരാത്തതുമാണ് യഥാര്‍ത്ഥ ശര്‍ക്കര.എന്നാല്‍ വിപണിയില്‍ നമ്മള്‍ ലഭിക്കുന്നതിന്റെ തൊണ്ണൂറ് ശതമാനവും വ്യാജനാണ്. 2012മുതലാണ് ഭൗമ സൂചക നടപടികള്‍ക്കായുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

Marayoor jaggery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here