സുപ്രീം കോടതിയിലെ പ്രതിസന്ധി അയയുന്നു; ഇടപെടലുമായി ബാര്‍ കൗണ്‍സില്‍

സുപ്രീം കോടതിയില്‍ നിന്ന് പുറത്തിറങ്ങി ജഡ്ജിമാര്‍ വാര്‍ത്തസമ്മേളനം നടത്തിയതിലൂടെ ജുഡിഷ്യറിയിലുണ്ടായ പ്രതിസന്ധിയ്ക്ക് അയവുവരുത്താന്‍ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രംഗത്ത്. വിഷയം പരിഗണിക്കാന്‍ ബാര്‍ അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. സമിതി സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരുമായും ചര്‍ച്ച നടത്തും. വാര്‍ത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരൊഴികെ എല്ലാവരും ചര്‍ച്ചയില്‍ പങ്കെടുക്കും. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് അധ്യക്ഷന്‍ മനന്‍കുമാര്‍ മിത്ര അറിയിച്ചു. നാളെയോ മറ്റന്നാളോ ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം. നേരത്തെ തന്നെ പ്രശ്‌നത്തില്‍ ഇടപെടുമെന്നും ഉടന്‍ പരിഹാരം കാണുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. കൗണ്‍സില്‍ ചേര്‍ന്ന ശേഷമാണ് ഏഴംഗ സംഘത്തെ പ്രശ്‌നപരിഹാരത്തിനായ് നിയോഗിച്ചിരിക്കുന്നത്. ഒപ്പം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പാള്‍ സെക്രട്ടറി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here