ശ്രീജിവിന്റെ കസ്റ്റഡി മരണം; സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കും

ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കുന്നു. സി.ബി.ഐ ഈ കേസ് ഏറ്റെടുക്കാനാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം ഇപ്പോള്‍ കത്തെഴുതുന്നത്. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തെഴുതാന്‍ ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സി.ബി.ഐ ഈ കേസ് ഏറ്റെടുക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ശ്രീജിവിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരന്‍ ശ്രീജിത്ത് 762 ദിവസമായി സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ സമരത്തിലാണ്. ഈ വിഷയം ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള നടപടികള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here