നാളെ മകരവിളക്ക്; തിരക്ക് കണക്കിലെുത്ത് ഭക്തർക്കായുള്ള സൗകര്യങ്ങൾ വിപുലമാക്കി

മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചു. ഇതോടെ പരമ്പരാഗത തീർത്ഥാടന പാതയായ പുല്ലുമേട് വഴിയും കാനനപാതയിലൂടെ സന്നിധാനത്തിലേയ്ക്ക് എത്തുന്ന ഭക്തർ നിരവധിയാണ്. വണ്ടിപ്പെരിയാർ സത്രത്തിലെത്തിയതിന് ശേഷമാണ് അന്യസംസ്ഥാനത്തുനിന്നടക്കം വരുന്ന അയ്യപ്പഭക്തർ പുല്ലുമേട് വഴി സന്നിധാനത്തിലേക്ക് എത്തുന്നത്. അയ്യപ്പഭക്തരുടെ ഇടത്താവളമായ വണ്ടപ്പെരിയാർ സത്രംവരെ വാഹനങ്ങളിൽ എത്തുന്ന ഭക്തർ ഇവിടെ നിന്നും കാൽനടയായിട്ടാണ് പുല്ലുമേട് വഴി സന്നിധാനത്തിൽ എത്തിച്ചേരുന്നത്. മകരവിളക്ക് ദർശനത്തിനായി അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിച്ചതോടെ കാനനപാതയും ശരണമന്ത്രങ്ങളാൽ മുഖരിതമാണ്. അയ്യപ്പഭക്തർക്ക് വേണ്ട സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വേണ്ടി മാർഗ്ഗ നിർദ്ദേശങ്ങളും നൽകി പൊലീസ്സും, വനപാലകരും രംഗത്തുണ്ട്. അയ്യപ്പഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് വന്യമൃഗങ്ങളുടെ അക്രമണം ഉണ്ടാകിരിക്കുന്നിതിനും കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നു സത്രം ബീറ്റ് ഫോറസ്റ്റ് ഓപീസർ അരുൺ പറഞ്ഞു.
മകരവിളക്ക് ദർശനത്തിനായി പുല്ലുമേട് ഇത്തവണ സന്നിധാനത്തേയ്ക്ക് കടന്നുപോയത് അരലക്ഷത്തോളം അയ്യപ്പന്മാരാണ്. പുല്ലുമേട് വഴിയെത്തുന്ന തീർത്ഥാടകർക്ക് മകരവിളക്ക് ദർശിക്കുന്നതിനായി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവടങ്ങളിൽ വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here