ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും

ഡല്‍ഹിക്കെതിരെ നേടിയ വിജയത്തിന്റെ കരുത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും. വൈകീട്ട് എട്ട് മണിക്ക് മുംബൈയിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. ഒന്‍പത് കളികളില്‍ നിന്ന് 14 പോയിന്റ് നേടിയ മുംബൈ സിറ്റി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തും. ഇയാന്‍ ഹ്യൂം ഫോമിലേക്ക് തിരിച്ചെത്തിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസമേകുന്നുണ്ട്. അതേ സമയം പരിക്ക് ഭേദമായെങ്കിലും സി.കെ വിനീത് കളിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here