എനിക്ക് മനോഹരമായ മാറിടമുണ്ട്, നിങ്ങള്‍ക്ക് തോന്നുന്ന പേരില്‍ അതിനെ വിളിച്ചോളൂ

ബോഡിഷെയിമിംഗ് നടത്തി താരങ്ങളെ സൈബര്‍ ഇടങ്ങളില്‍ തേജോവധം ചെയ്യുന്നവര്‍ ടെലിവിഷന്‍ താരം ശമാ സിക്കന്തറിന്റെ ബിക്കിനി ഫോട്ടോയ്ക്ക് കമന്റ് ഇടാന്‍ ഒന്ന് ആലോചിക്കും. ഒരു കമന്റിനും തന്നെ നിശബ്ദയാക്കാന്‍ സാധിക്കില്ലെന്ന തരത്തിലാണ് ശമയുടെ മുഖമടച്ചുള്ള ട്വിറ്റര്‍ പോസ്റ്റ്. ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോള്‍ എടുത്ത ബിക്കിനി ചിത്രങ്ങളാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
ഇന്‍സ്റ്റാഗ്രാമില്‍ നിരവധി തവണ ബോഡി ഷെയിമിംഗിന് ഇരയായിട്ടുള്ള താരമാണ് ശമ. സ്ത്രീകള്‍ക്ക് മാറിടം ഉണ്ടാകും. അതാണ് അവളെ പുരുഷനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ഞാന്‍ സ്ത്രീയായതില്‍ നന്ദിയുള്ളവളാണ്, തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ടവളും. അതെ എനിക്ക് മാറിടമുണ്ട്. അത് വളരെ മനോഹരമായ ഒന്നാണ്. നിങ്ങള്‍ക്ക് തോന്നുന്ന പേരുകളില്‍ നിങ്ങളതിനെ വിളിച്ചോളൂ.’എന്നാണ് തന്റെ ഫോട്ടോയ്ക്കൊപ്പം ശമ എഴുതിയിരിക്കുന്ന വാക്കുകള്‍. എന്ത് തരം ആക്രമങ്ങളേയും പ്രതിരോധിക്കാന്‍ തയ്യാറാണെന്ന് പറയാതെ പറയുകയായിരുന്നു ശമ. എന്നിട്ടും പോസ്റ്റിന് താഴെ കമന്റുകള്‍ കുമിഞ്ഞ് കൂടുകയാണ്. എന്നാല്‍ ശമയുടെ പണ്ടത്തെ ഫോട്ടോയ്ക്ക് ലഭിച്ച ആക്രമങ്ങളേക്കാള്‍ കുറവാണ് ഇത്തവണത്തേതിനെന്നത് ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here