Advertisement

‘വന്യമൃഗശല്യത്തിന് പരിഹാരമില്ലെങ്കില്‍ കര്‍ഷകരോട് ആയുധമെടുത്ത് വെടിവെച്ചും അമ്പെയ്തും കൊല്ലാന്‍ പറയും’; ഇ.പി. ജയരാജൻ

5 hours ago
Google News 2 minutes Read

വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. ആൾ ഇന്ത്യ കിസാൻ സഭയുടെ ജാഥക്ക് പാലക്കാട് കാഞ്ഞീരത്ത് നൽക്കിയ സ്വീകരണത്തിലാണ് ഇ.പി ജയരാജന്റെ പ്രസ്താവന. ‘വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കിൽ കർഷകരോട് ആയുധം എടുത്ത് വെടിവെച്ചും, അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. സമരത്തിന്റെ ഭാഗമായി ആദ്യം വനം വകുപ്പ് ആസ്ഥാനം വളയുമെന്നും” ഇ പി ജയരാജൻ പറഞ്ഞു.

നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും അതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

‘നാട്ടില്‍ ജനസംഖ്യാ നിയന്ത്രണം ഉണ്ടായെങ്കിലും വന്യമൃഗങ്ങളുടെ വര്‍ധനവ് നിയന്ത്രിക്കാനായിട്ടില്ല. വന്യമൃഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിന് ലോകത്താകെ നടക്കുന്നത് നായാട്ടും മറ്റ് നടപടികളുമാണ്. അത്തരം കാര്യങ്ങള്‍ നമ്മുടെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. അത് മാറണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. നയം തിരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Story Highlights : E P Jayarajan Reacts to Wild Animal Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here