Advertisement

കാലവർഷം മുൻ‌കരുതൽ; എൻഡിആർഎഫ് സംഘം മലപ്പുറത്തേക്ക്

5 hours ago
Google News 2 minutes Read

കാലവർഷം മുൻകരുതലിന്റെ ഭാഗമായി എൻഡിആർഎഫ് സംഘം മലപ്പുറത്തേക്ക്. 26 പേരടങ്ങുന്ന സംഘമാണ് എത്തുക. ചെന്നൈ ആരക്കോണത്തു നിന്നുള്ള സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യും. നാളെയും മറ്റന്നാളും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഈ സാഹചര്യത്തിലാണ് മുൻ‌കരുതലിന്റെ ഭാ​ഗമായി എൻ‌ഡിആർഎഫ് സംഘം ജില്ലയിലേക്ക് എത്തുന്നത്.

ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ‌ നിർത്തിവെക്കുകയും വിനോദകേന്ദ്രങ്ങളിലേക്കുള്ള യാത്ര വിലക്കുകയും ‌ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ വേണ്ടിയാണ് എൻഡിആർഎഫ് സംഘം മലപ്പുറത്തേക്കെത്തുന്നത്. സാധാരണ ജൂൺ 1 ന് എത്തേണ്ട കാലവർഷം ഇന്ന് കേരളത്തിൽ എത്തി. 16 വർഷം മുൻപ് 2009 ൽ മെയ്‌ 23 കാലവർഷം എത്തിയതിന് ശേഷം നേരത്തെ എത്തുന്നത് ഇപ്പോഴാണ്.

Read Also: കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു

ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ്. മറ്റ് ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പ് സൈറണുകൾ മുഴക്കി. മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം കൂടാതെ ഈ മാസം 27-ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. ഉയർന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ബുധനാഴ്ച വരെ മീൻപിടിത്തം വിലക്കി. ആരോഗ്യവകുപ്പ് പകർച്ചാവ്യാധി മുന്നറിയിപ്പും നൽകി.

Story Highlights : Heavy Rain Alert NDRF team to Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here