ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന് അമ്മാവന്

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ കേസില്‍ വാദം കേട്ട ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ജസ്റ്റിസ് ലോയയുടെ അമ്മാവന് ശ്രീനിവാസ് ലോയ. ലോയയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നും കുടുംബത്തെ ഇതിന്റെ പേരില്‍ ഇനിയും വേട്ടയാടരുതെന്നും ജസ്റ്റിസ് ലോയയുടെ മകന് അനൂജ് ലോയ ഇന്നലെ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് അമ്മാവന്റെ ഈ പ്രതികരണം. അനൂജിന്റെ അഭിപ്രായപ്രകടനം സമ്മര്‍ദ്ദം മൂലമാണെന്നും ശ്രീനിവാസ് ലോയ പറഞ്ഞു. ജസ്റ്റിസ് ലോയയുടെ മരണത്തെ കുറിച്ച് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ലോയയുടെ കുടുംബം മരണശേഷം പറഞ്ഞിരുന്നു. അന്ന് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ഇപ്പോള്‍ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് അമ്മാവന് ശ്രീനിവാസ് ലോയ രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here